തിരുവനന്തപുരം:വനം വകുപ്പ് തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷനുകീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ ലേലം നടത്തും.തേക്ക്, മറ്റു തടികൾ എന്നിവയാണ് ഇ ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. ആര്യങ്കാവ്, കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ മെയ് 4 നും അച്ചൻകോവിൽ, തെന്മല ഡിപ്പോകളിൽ 13 നും ആര്യങ്കാവ്, കുളത്തൂപ്പുഴ ഡിപ്പോകളിൽ 20 നും അച്ചൻകോവിൽ, തെന്മല തടി ഡിപ്പോകളിൽ 28 നുമാണ് ഇ ലേലം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ഓഫീസുകൾ, തിരുവനന്തപുരം തടി ഡിപ്പോ ഓഫീസ് എന്നിവിടങ്ങളിൽ 04712360166 എന്ന നമ്പറിൽ ബന്ധപ്പെടാം. രജിസ്‌ട്രേഷനായി www.mstceccomerce.com, www.forest.kerala.gov.in എന്നീ വെബ്‌സൈറ്റ് സന്ദർശിക്കാം.