വക്കം: അവധിക്കാലം ആനന്ദകരമാക്കാൻ വേനലവധിയിൽ വക്കം ജി.വി.എച്ച്.എസ് സ്കൂളിൽ 15മുതൽ 18 വരെ 'അക്ഷരക്കിളിക്കൂട്ടം പഠനോത്സവം' ആരംഭിക്കുന്നു. ചിത്രരചന, അബാക്കസ്, ഗണിതം മധുരം, സ്പോക്കൺ ഇംഗ്ലീഷ്, നാടൻപാട്ട്, കരാട്ടെ, മോട്ടിവേഷൻ ക്ലാസ്, ക്രാഫ്റ്റ്, നാടകകളരി, വ്യക്തിശുചിത്വ ക്ലാസ്, മെഡിക്കൽ ക്യാമ്പ്, ചെണ്ട, അമ്പെയ്ത്ത്, റോളർ സ്കേറ്റിംഗ് എന്നിവയാണ് പരിശീലന ക്ലാസുകൾ. 15ന് രാവിലെ 9ന് രജിസ്ട്രേഷൻ ആരംഭിക്കും. ആദ്യം പ്രവേശനം നേടുന്ന 5 മുതൽ 8ാം ക്ലാസ് വരെയുളള 50 കുട്ടികൾക്കാണ് അവസരം. മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്കും അവസരം ഉണ്ടായിരിക്കും. ക്യാമ്പ് പ്രവേശനം രക്ഷിതാവിന്റെ സമ്മതപത്രത്തോടുകൂടി മാത്രം.