sanjay
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ 'ലോക്സഭാ തെരഞ്ഞെടുപ്പും കേരളവും 2024 ' കൈപുസ്തകം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ 'ലോക്‌സഭ തിരഞ്ഞെടുപ്പും കേരളവും 2024" കൈപ്പുസ്തകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പ്രകാശനം ചെയ്തു. പുസ്തകം മാദ്ധ്യമപ്രവർത്തകർക്കും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന എല്ലാവർക്കും ഒരുപോലെ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1951 മുതൽ 2019 വരെ കേരളത്തിൽ നടന്ന ലോക‌്സഭ തിരഞ്ഞെടുപ്പുകളുടെ സംക്ഷിപ്ത ചരിത്രം അടങ്ങുന്നതാണ് ഉള്ളടക്കം. പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡിഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി.ഐ.ബി വെബ്‌സൈറ്റിൽ പുസ്തകം ലഭ്യമാണ്.