തിരുവനന്തപുരം : അർഹമായ സംവരണം വെട്ടിച്ചുരുക്കി വിശ്വകർമ്മ വിഭാഗങ്ങളോട് കേന്ദ്ര സർക്കാരും എൽ.ഡി.എഫ് സർക്കാരും കാണിച്ച ക്രൂരതയ്ക്ക് മറുപടിയായി ഇരു സർക്കാരുകൾക്കും ചുട്ട മറുപടി നൽകുമെന്ന് ശ്രീവിശ്വകർമ്മ സാംസ്‌കാരിക സമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

ജാതി സെൻസസ് നടത്തണമെന്നും സംവരണം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന യു.ഡി.എഫിന് വോട്ടുരേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് യോഗം ഐകകണ്ഠേന ആവശ്യപ്പെട്ടു.

യോഗം ചെയർമാനും മുൻ എ.കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റുമായ എ.കുമാരസ്വാമി ഉദ്ഘാടനം ചെയ്‌തു. മാങ്കോട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.റിട്ട.പ്രൊഫസർ ടി.സി.രാജൻ ,അഡ്വ. രാജ്‌കുമാർ,ജി.ജി.കൈതറത്തല, കെ.സോമൻ, ആർട്ടിസ്റ്റ് ത്യാഗരാജൻ, കമലാസനൻ ആശാരി, കെ. അനിൽകുമാർ,കെ.ദേവരാജൻ,തമലം സുരേഷ്,സി.രാജേന്ദ്രൻ,കെ.സുരേഷ്‌കുമാർ, കെ.ബിനുകുമാർ എന്നിവർ സംസാരിച്ചു.