d

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ബിമൽ റോയ് (52 ) നിര്യാതനായി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാവിലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ക്യാൻസറിന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 9.30 ന് ഏഷ്യാനെറ്റ് ഓഫീസിലും 10 മണിക്ക് പ്രസ് ക്ലബിലും പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് മ്യൂസിയത്തിന് സമീപത്തെ കനകനഗർ ഇ 3 വീട്ടിലെ ചടങ്ങുകൾക്ക് ശേഷം 3.30 ന് ശാന്തികവാടത്തിൽ സംസ്‌കരിക്കും .

ദീർഘനാൾ ചെന്നൈയിലായിരുന്ന ബിമൽ റോയ് തിരുവനന്തപുരത്തെ സെൻട്രൽ ഡെസ്‌കിൽ റിസർച്ച് വിഭാഗത്തിലായിരുന്നു ഒടുവിൽ. വീണാ ബിമലാണ് ഭാര്യ, മകൾ: ലക്ഷ്മി റോയി.