തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരും എൻ.ഡി.എ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖറിനും വി.മുരളീധരനും ഇക്കുറി വിഷു ആഘോഷം ജനങ്ങൾക്കൊപ്പം.പ്രചാരണത്തിൽ നിന്ന് മാറിനിൽക്കാനാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം വിഷുദിനം ചെലവഴിക്കാനാണ് ഇരുവരുടെയും തീരുമാനം.ക്ഷേത്രദർശനത്തിന് സമയം കണ്ടെത്തും.
ബംഗളൂരുവിലാണ് രാജീവ് ചന്ദ്രശേഖറിന്റെ കുടുംബം.കേന്ദ്രമന്ത്രിയായതോടെ ആഘോഷങ്ങൾക്ക് പലപ്പോഴും കുടുംബത്തിനൊപ്പം ചേരാനാകാത്ത സാഹചര്യമാണ്.ഇക്കുറി വിഷുവിന് മുൻപേ തന്നെ ഗുരുവായൂർ ദർശനം നടത്തി.
കേന്ദ്രമന്ത്രി വി.മുരളീധരൻ എത്ര തിരക്കുണ്ടെങ്കിലും വിഷു കണ്ണൂരിൽ കുടുംബത്തിനും ബന്ധുക്കൾക്കുമൊപ്പമാണ് ചെലവഴിച്ചിരുന്നത്.അമ്മയുണ്ടായിരുന്ന കാലം മുഴുവൻ അദ്ദേഹം വിഷുദിനത്തിൽ കാണാൻ പോകുമായിരുന്നു.കേന്ദ്രമന്ത്രിയായതിന് ശേഷം വിഷുദിനത്തിൽ പലപ്പോഴും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമായി.വിദേശരാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിച്ചുകൂടാനാവാത്ത ഘട്ടത്തിലൊക്കെയാണ് വിഷു ആഘോഷം എത്താറുള്ളത്. പലപ്പോഴും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ പോലും കഴിയാറില്ല.