ശംഖുംമുഖം:മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസ് മാൽഡീവിയൻ എയർലൈൻസ് പുനഃരാരംഭിച്ചു.ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഈ സർവീസ് നിറുത്തി വച്ചിരിക്കുകയായിരുന്നു.തിങ്കൾ,വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2:55ന് എത്തുന്ന വിമാനം 3:55ന് പുറപ്പെടും.മാലദ്വീപിലേക്ക് തിരുവനന്തപുരത്ത് നിന്നുള്ള രണ്ടാമത്തെ വിമാന സർവീസാണിത്.