k

തിരുവനന്തപുരം: എസ്.യു.ടി ആശുപത്രിയുടെ നഴ്സിംഗ് വിഭാഗവും ന്യൂറോളജി വിഭാഗവും ദി ട്രെയിനിംഗ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ(ടി.എൻ.എ.ഐ) കേരള ബ്രാഞ്ചുമായി ചേർന്ന് നഴ്സുമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.സ്‌ട്രോക്ക് ബാധിച്ച രോഗികളുടെ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാരുടെ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു.ഡോ.തോമസ് ഐപ്പ് അദ്ധ്യക്ഷത വഹിച്ചു.നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഡോ.സോന.പി.എസ്,ടി.എൻ.എ.ഐ കേരള ബ്രാഞ്ച് സെക്രട്ടറി ബിജു.എസ്.വി,സീനിയർ കൺസൾട്ടന്റ് ആൻഡ് എച്ച്.ഒ.ഡി ന്യൂറോളജി ഡോ.തോമസ് ഐപ്പ്,മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ,സീനിയർ വാസ്‌കുലർ സർജൻ ഡോ.ഉണ്ണികൃഷ്ണൻ,എസ്.യു.ടി സ്‌കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ.നിർമ്മല.എൽ,ചീഫ് ലെയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ,എസ്.യു‌.ടി നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.