തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അവാർഡ് വിതരണവും നൃത്തസംഗീത സമന്വയവും നടക്കും.ഇന്ന് വൈകിട്ട് 6.30മുതൽ കിഴക്കേനടയിൽ നടക്കുന്ന അവാർഡുദാന ചടങ്ങിൽ കലാനിധി ചെയർപേഴ്‌സൺ ഗീതാരാജേന്ദ്രൻ അദ്ധ്യക്ഷയാകും.മുൻ ചീഫ് സെക്രട്ടറി തുളസിവനം രാമചന്ദ്രൻനായർ,മുൻ ഡി.ജി.പി സെൻകുമാർ,കിളിമാനൂർ കൊട്ടാരം പ്രതിനിധി രാമവർമ്മ തമ്പുരാൻ,പ്രൊഫ.പി.ആർ.കുമാരകേരളവർമ്മ,ഡോ.സി.ഉദയകല,മുക്കംപാലമൂട് രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുക്കും.
കർണാടക സംഗീതജ്ഞൻ പ്രൊഫ.പി.ആർ.കുമാരകേരളവർമ്മ കലാനിധി പാർത്ഥസാരഥി സുവർണ്ണമുദ്ര സംഗീതശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങും.സുദർശനചക്ര പുരസ്‌കാരം എഴുത്തുകാരി പ്രൊഫ.രമാഭായിക്ക് നൽകും.