തിരുവനന്തപുരം:കന്യാകുമാരി മേഖലയിലെ ചക്രവാതച്ചുഴിയിൽ കിഴക്കൻ കാറ്റ് സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വേനൽ മഴയ്ക്ക് സാദ്ധ്യത.ഇന്ന് തിരുവനന്തപുരം,കൊല്ലം,തൃശൂർ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും .ഇന്നലെ തിരുവനന്തപുരത്തും തൃശൂരും ശക്തമായ മഴ പെയ്തു.വൈകുന്നേരത്തെ മഴയിൽ ശക്തമായ ഇടിയും മിന്നലും ഉണ്ടാകും. ജനങ്ങൾ ജാഗ്രത പാലിക്കണം.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തീരദേശവാസികൾ ജാഗ്രത പാലിക്കണം.

പാലക്കാട് 40 ഡിഗ്രി

ഇന്ന് മുതൽ മൂന്ന് ദിവസം പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. തൃശൂർ (39), കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ (38), എറണാകുളം, കാസർകോട്(37) എന്നിങ്ങനെ താപനില ഉയർന്നേക്കും.പാലക്കാട്,കൊല്ലം ജില്ലകളിൽ സൂര്യാഘാത സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.