തിരുവനന്തപുരം: തിരുവനന്തപുരത്ത് ത്രികോണമത്സരമില്ലെന്നും പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നുമുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ വാക്കുകൾ വിവാദമായി. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് വെല്ലുവിളി നേരിടുന്നതെന്ന തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും രംഗത്തെത്തി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം ശശി തരൂരിന്റെ പരാമർശം.