കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 131-ാമത് തിരുവാതിര മഹോത്സവത്തിലെ പള്ളിവേട്ട ദിവസമായ ഇന്ന് രാവിലെ 8ന് കുംഭാഭിഷേക ഘോഷയാത്ര ആരംഭിക്കും.9ന് കുളത്തൂർ എസ്.എൻ.എം വായനശാലയിൽ നിന്ന് കുംഭാഭിഷേക ഘോഷയാത്ര തിരിച്ചെഴുന്നള്ളും.ഉച്ചയ്ക്ക് 12ന് കരോക്കെ ഗാനമേള,12.30ന് അന്നദാനം,വൈകിട്ട് 5.30ന് നൃത്തനൃത്യങ്ങൾ,7.30ന് മുസ്തഫ മൗലവിയുടെ പ്രഭാഷണം,രാത്രി 9.30മുതൽ ഗാനമേള,രാത്രി 1ന് പള്ളിവേട്ട പുറപ്പെടൽ,2.30ന് പള്ളിനിദ്ര.ആറാട്ട് ദിവസമായ നാളെ വിഷു ദിനത്തിൽ ഉച്ചയ്ക്ക് 12.30 മുതൽ അന്നദാനം,ഉച്ചയ്ക്ക് 2 മുതൽ ക്ഷേത്ര പറമ്പിൽ സ്‌പെഷ്യൽ ചെണ്ടമേളം,3മുതൽ ശിങ്കാരിമേളം,3.30 മുതൽ പഞ്ചവാദ്യം,വൈകിട്ട് 4 മുതൽ സ്‌പെഷ്യൽ നാദസ്വരം,വൈകിട്ട് 6ന് തിരുആറാട്ട് ഘോഷയാത്ര പുറപ്പെടൽ,7മുതൽ ക്ഷേത്ര പറമ്പിൽ അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗം,7.45നും 8.25നകം പാർവതി പുത്തനാറിലെ ആറാട്ടുകടവിൽ തിരുആറാട്ട്,രാത്രി10 മുതൽ ഗാനമേള,ആറാട്ട് കടന്നുപോകുന്ന ആറാട്ടുകടവ്,മുക്കോലയ്ക്കൽ,ശ്രീനാരായണ സ്മാരക ഗ്രന്ഥശാല,മൂന്നാറ്റുമുക്ക്,ക്ഷേത്ര പറമ്പ് എന്നിവിടങ്ങളിൽ സ്പെഷ്യൽ നാദസ്വരമുണ്ടായിരിക്കും,വെളുപ്പിന് 3നും 3.30നകം തൃക്കൊടിയിറക്ക് തുടർന്ന് പഞ്ചവിംശതികലശം,തുടർന്ന് മംഗള പൂജ.തൃക്കൊടിയിറക്കിന് ശേഷം സ്റ്റേജിൽ നാദസ്വരകച്ചേരിയുണ്ടായിരിക്കും.