തിരുവനന്തപുരം: മുട്ടത്തറ ശ്രീനീലകണ്ഠേശ്വര ക്ഷേത്രത്തിലെ ചിത്രാ പൗർണമി മഹോത്സവം നാളെ ഉച്ചയ്ക്ക് 12നും 12.20നും ഇടയിൽ കൊടിയേറി 23ന് വൈകിട്ട് വലിയതുറ കടൽതീരത്ത് പള്ളി ആറോട്ടുടുകൂടി സമാപിക്കും. നാളെ ഉച്ചയ്ക്ക് 12.30ന് അന്നദാനം ഉണ്ടായിരിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യം, 5.15ന് അഭിഷേകം, 6ന് മഹാഗണപതിഹോമം, 7.30ന് ഉഷപൂജ, 8ന് മൃത്യുഞ്ജയഹോമം, 9.30ന് നാഗരൂട്ട്, 10ന് കലശാഭിഷേകം, 11ന് ശ്രീഭൂതബലി, 12ന് മദ്ധ്യാഹ്നപൂജ. വൈകിട്ട് 5ന് തിരുനടതുറക്കൽ, 6.45ന് പ്രസന്നപൂജ, 7.15ന് അത്താഴപൂജ, 7.45ന് ഉത്സവവിശേഷാൽ പൂജ, 8.30ന് ശ്രീഭൂതബലി. 23ന് രാവിലെ 5.30ന് ആ‌ർദ്രാദർശനം, 5.45ന് തിരുനട തുറക്കൽ, 6ന് അഷ്ടാഭിഷേകം, വൈകിട്ട് 4.30ന് നടതുറക്കൽ, 6.30ന് ആറാട്ട് പുറപ്പാട് എന്നിവ നടക്കും.