തിരുവനന്തപുരം: സർക്കാർ ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, സമാന തസ്തികയിൽ ഉൾപ്പെട്ടവർ എന്നിവർക്ക് പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. പുതിയ യൂസർനെയിമും പാസ്‌വേർഡും ഉപയോഗിച്ച് www.tandp.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.