ശംഖുംമുഖം: മുട്ടത്തറ കല്ലുമ്മൂട് ചിറയ്ക്കൽ മഹാവിഷ്ണു ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് നാളെ തുടക്കമാകും.രാവിലെ 10.30ന് ക്ഷേത്ര മേൽശാന്തി ആറമ്പാടി വാസുദേവ പട്ടേരി,മേൽശാന്തി ടി.പുരുഷോത്തമൻ,ഉപദേവാലയ ശാന്തി എസ്.ബാബു എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. 10.45ന് പാട്ടുപുരയ്ക്ക് കാൽനാട്ട്,ഉച്ചയ്ക്ക് 2.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്ത്. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9ന് നാരായണ പാരായണം,ചൊവ്വാഴ്ച രാത്രി 10.30ന് ദേവിക്ക് മാലചാർത്ത്,10.45ന് കുത്തിയോട്ട വ്രതാരംഭം.ബുധനാഴ്ച രാവിലെ 10.30ന് ആയില്യപൂജ,11.45ന് ദേവിയുടെ പച്ചപന്തൽ കാൽനാട്ട്.വ്യാഴാഴ്ച രാവിലെ 8ന് ദേവിയുടെ ഊരൂട്ട് പ്രദക്ഷിണം,വെള്ളിയാഴ്ച രാവിലെ രണ്ടാംദിവസത്തെ പുറത്തെഴുന്നെള്ളിപ്പ്,ശനിയാഴ്ച രാവിലെ 8.30ന് പൊങ്കാലയ്ക്കുളള അടുപ്പ് വെട്ട്. 10.30ന് പൊങ്കാല. ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം,വൈകിട്ട് 5ന് താലപ്പൊലി നേർച്ചകൾ,രാത്രി 10ന് ചൂരൽകുത്ത്,11ന് കുത്തിയോട്ട പുറത്തെഴുന്നള്ളത്ത്,പുലർച്ചെ 5.45ന് കുരുതി ദർപ്പണവും കൊടിയിറക്കവും നടക്കും.