വർക്കല: തച്ചൻകോണം ഭദ്രാഭുവനേശ്വരി ക്ഷേത്രത്തിലെ മകം തിരുനാൾ മഹോത്സവം 15മുതൽ 19വരെ നടക്കും.എല്ലാ ദിവസവും പതിവ് പൂജകൾക്കും ഗണപതിഹോമം,പന്തീരടിപൂജ,കലശപൂജ,നവകം,പഞ്ചഗവ്യം,അന്നദാനം എന്നിവയ്ക്കും പുറമെ 15ന് രാവിലെ 8.30ന് സമൂഹപൊങ്കാല,​തുടർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്,​നേത്ര മെഡിക്കൽ ക്യാമ്പ്,​വൈകിട്ട് 6.30ന് ഗണപതിപൂജ,​ഉണ്ണിയപ്പം മൂടൽ,​രാത്രി 7.30ന് ചമയവിളക്ക്,​8ന് ഗാനമേള.16ന് വൈകിട്ട് 5.45ന് ഭഗവതിസേവ,​പടുക്കപ്രവേശനം,​ 6.30ന് ചമയവിളക്ക്,​രാത്രി 8ന് നാടകം.17ന് രാവിലെ 11ന് വിശേഷാൽ ആയില്യപൂജ,​വൈകിട്ട് 5.45ന് ഭഗവതിസേവ,​6.30ന് ചമയവിളക്ക്,​രാത്രി 8ന് കലാസന്ധ്യ.18ന് രാവിലെ 5ന് ഉരുൾ നേർച്ച,​വൈകിട്ട് 5.45ന് ഭഗവതിസേവ,​രാത്രി 7.30ന് ചമയവിളക്ക്,​ 8ന് നൃത്തനൃത്യങ്ങൾ.19ന് രാവിലെ 10.30ന് മകംതൊഴൽ,​11ന് വിശേഷാൽ യക്ഷിഗന്ധർവ പൂജ,​11.30ന് ബ്രഹ്മരക്ഷസിന് വിശേഷാൽപൂജ,​ഭസ്മാഭിഷേകം,​വൈകിട്ട് 5.45ന് ഭഗവതിസേവ,​6.30ന് ചമയവിളക്ക്,​രാത്രി 8ന് കലാസന്ധ്യ.