വർക്കല: ഇലകമൺ കെടാകുളം സച്ചിദാനന്ദാശ്രമത്തിന്റെ 7-ാമത് ആശ്രമ സമർപ്പണ വാർഷികാഘോഷം 17ന് നടക്കും.രാവിലെ 8ന് ഹവനം,​8.30ന് ഗുരുപൂജ,​9ന് പതാകയുയർത്തൽ,​സമൂഹപ്രാർത്ഥന,​ഉച്ചയ്ക്ക് 1ന് സമൂഹസദ്യ,വൈകിട്ട് 3ന് പൊതുസമ്മേളനം.ചെട്ടിക്കുളങ്ങര ശ്രീനാരായണ ഗുരു ധർമ്മാനന്ദ സേവാശ്രമം ആചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ ഉദ്ഘാടനം ചെയ്യും.സേവാസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ജവഹർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോഷിമാത്യു മുഖ്യപ്രഭാഷണവും കിഴക്കേപ്പുറം ജുമാമസ്ജിദ് ചീഫ് ഇമാം മുഹ.ഷഹാറുദ്ദീൻ മന്നാനി മതസമന്വയ പ്രബോധനവും നടത്തും.