വർക്കല: യുക്തിവാദിസംഘം ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3ന് വർക്കല ടി.എ മജീദ് ഹാളിൽ കുമരനാശാൻ അനുസ്മരണം നടക്കും.മേഖലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.പ്രൊഫ. ബി.ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.കൈനകരി വിക്രമൻ എഡിറ്റ് ചെയ്ത പാഠവും പഠനവും എന്ന പുസ്തകം വി.മണിലാൽ ജേക്കബ് പി.മാത്യുവിന് നൽകി പ്രകാശനം ചെയ്യും.