പാലോട്:യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.അടൂർ പ്രകാശിന്റെ വിജയത്തിനായി തെന്നൂർ ബൂത്ത് കൺവെൻഷൻ നടത്തി.കോൺഗ്രസ് ബ്ലേക്ക് പ്രസിഡന്റ് ബി.സുശീലൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് സജീർ ഖാൻ അദ്ധ്യക്ഷനായി.കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ,കൊച്ചുകരിക്കകം നൗഷാദ്,തെന്നൂർ സന്തോഷ്,ഭൂവനേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.