നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ മുൻ ചെയർമാനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സദാനന്ദ കുമാറിന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണം പ്രവാസി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ബ്ലോക്ക് പ്രസിഡന്റ് അമരവിള വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.നഗരസഭ പ്രതിപക്ഷ നേതാവ് ജെ.ജോസ് ഫ്രാങ്ക്ളിൻ അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ:എം.മുഹിനുദീൻ,മുൻ നഗരസഭാ ചെയർമാൻ സുകുമാരൻ,വി.കെ.അവനീന്ദ്രകുമാർ,അഡ്വ.ആർ.അജയകുമാർ,എസ്.പി.സജിൻ ലാൽ,ശൈലേന്ദ്രകുമാർ,കെ.മാധവൻകുട്ടി, സുദേവകുമാർ,എം.മസൂദ്,തവരവള റെജി,ജയകുമാർ,പാലക്കടവ് വേണുഗോപാലൻ നായർ,മരുതത്തൂർ ഗോപൻ,ജയരാജ് തമ്പി,എം.ജോയി തുടങ്ങിയവർ സംസാരിച്ചു.