ആറ്റിങ്ങൽ: ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ പന്ത്രണ്ടാമത് വാർഷിക ബ്ലാക്ക് ബെൽറ്റ് ക്യാമ്പും ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയും 15 മുതൽ മേയ് 2 വരെ പെരുങ്കുളം സ്‌പോർട്ടിംഗ് സിറ്റി ഇൻഡോർ ടർഫിൽ നടക്കും. ക്യാമ്പിന്റെ ഭാഗമായി കരാട്ടെ വിദഗ്ദ്ധ പരിശീലനത്തിന് പുറമേ വിവിധ മേഖലകളിലെ വിദഗ്ദ്ധർ നയിക്കുന്ന സ്‌പോർട്സ് സെമിനാറുകളും ശില്പശാലകളും ഉണ്ടായിരിക്കും. ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ സമ്പത്ത്.വി ക്യാമ്പിന് നേതൃത്വം നൽകും. മേയ് 2ന് നടക്കുന്ന ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് പരീക്ഷയിൽ അലൻ തിലക് കരാട്ടെ സ്‌കൂൾ കേരളാ സൗത്ത് സോൺ ഡയറക്ടറും 9-ാം ഡിഗ്രി ബ്ലാക്ക് ബെൽറ്റുമായ ഹാൻഷി ആർ.സുരാജ് പങ്കെടുക്കും.