prasannane-aadarikkunnu

ആറ്റിങ്ങൽ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ( കെ.എം.സി.ഡബ്ല്യു.എഫ് ) ആറ്റിങ്ങൽ,വർക്കല യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച കൺവെൻഷന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭയിൽ 25 വർഷത്തിലേറെയായി പ്രതിഫലം ആഗ്രഹിക്കാതെ ജനകീയാസൂത്രണ വിഭാഗത്തിൽ സേവനം നടത്തിവരുന്ന എം.പ്രസന്നനെ വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി യോഗത്തിൽ ആദരിച്ചു. കച്ചേരിനടയിലെ വ്യാപാരഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സി.ജെ.രാജേഷ് കുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.മുരളി, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷീല, യൂണിറ്റ് സെക്രട്ടറി വി.അമ്പിളി, പെൻഷണേഴ്സ് യൂണിയൻ ഭാരവാഹി രാജാമണി തുടങ്ങിയവർ സംസാരിച്ചു. വർക്കല നഗരസഭ യൂണിറ്റ് സെക്രട്ടറി ജയകുമാരി യോഗത്തിനു നന്ദി പറഞ്ഞു.