ബാലരാമപുരം: തലയൽ മാളോട്ട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 5ന് വിഷുക്കണിദർശനം,10.10ന് തൃക്കൊടിയേറ്റ്,​തുടർന്ന് കാപ്പ്കെട്ട്,​11ന് വിഷുസദ്യ,​രാത്രി 7.30ന് തിരുമുടി പുറത്തെഴുന്നെള്ളിപ്പ്,​രാത്രി 8.45ന് വിശേഷാൽ കളംകാവൽ. നാളെ വൈകിട്ട് 7നുള്ള സാംസ്കാരിക സമ്മേളനത്തിൽ എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിക്കും.
സമ്മേളനോദ്ഘാടനവും ധീരജവാൻ യു.വിനോദിന്റെ സ്‌മൃതി മണ്ഡപത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിക്കും. വിദ്യാധിരാജ വനിതാ ഗ്രന്ഥശാല ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എയും വനിതാ തൊഴിൽ സംരംഭം അഡ്വ.എസ്.കെ.പ്രീജയും നിർവഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് മാളോട്ടമ്മ പുരസ്കാരം പുനർജനി ചെയർമാൻ ഷാ സോമസുന്ദരത്തിന് കൈമാറും. കരയോഗത്തിലെയും ക്ഷേത്രത്തിന്റെയും ആദ്യകാല പ്രവർത്തകൻ തലയൽ ഊറ്റിയറത്തല വീട്ടിൽ പി.അയ്യപ്പൻനായരെ ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ.ഡി.സുരേഷ് കുമാറും വനിതാ പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനനും ആദരിക്കും.
16ന് വൈകിട്ട് 3ന് നാരങ്ങാവിളക്ക് പൂജ,​രാത്രി 7ന് സംഗീതാർച്ചന,​10ന് വിശേഷാൽ കളംകാവൽ. 17ന് രാവിലെ 10 മുതൽ നാഗരൂട്ട്.18ന് രാവിലെ 11 മുതൽ തൃക്കല്യാണസദ്യ,​വൈകിട്ട് 5ന് തിരുവാഭരണഘോഷയാത്ര,​തുടർന്ന് തിരുവാഭരണം ചാർത്തി തൃക്കല്യാണവും ദീപാരാധനയും. 19ന് രാത്രി 7ന് ഭജൻസ്,​രാത്രി 8ന് കേരളനടനം. 20ന് വൈകിട്ട് 6.30ന് പുഷ്പാഭിഷേകം,​രാത്രി 7.30ന് ഡാൻസ്. 21ന് രാവിലെ 11ന് സമൂഹസദ്യ. 22ന് രാത്രി 7ന് സംഗീതകച്ചേരി,​രാത്രി 8.30ന് നാടകം. 23ന് രാവിലെ 9.50നും 10.17നും മദ്ധ്യേ പൊങ്കാല,​ഉച്ചയ്‌ക്ക് ഒന്നിന് തിരുമുടി ആറാട്ടിന് എഴുന്നെള്ളിപ്പ്,​3ന് നാരങ്ങാവിളക്ക് പൂജ,​4ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്ര.