ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലാ ഡിന്നർ 2024 ആറ്റിങ്ങൽ കുടുംബ കോടതി ജഡ്‌ജി എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ബിജു കുമാർ.സി.ആർ,സബ് ജഡ്‌ജ് നോബൽ,ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസിട്രേറ്റ് ഷെറിൻ.വൈ.ടി,ആറ്റിങ്ങൽ മുൻസിഫ് സന്തോഷ്‌ കുമാർ.എൻ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.എസ്.ബെൻസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വ.ദിലീപ്.വി.എൽ സ്വാഗതവും ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അഡ്വ.ലിഷ രാജ്.ആർ നന്ദിയും പറഞ്ഞു. ആറ്റിങ്ങൽ കോർട്ട് സെന്ററിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ജുഡിഷ്യൽ ഓഫീസർമാരായ നോബൽ,ഷെറിൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി. തുടർന്ന് മ്യൂസിക്കൽ ഇവന്റ്,ഫയർ ഡാൻസ്,അഭിഭാഷകരുടെ കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു.