a

തിരുവനന്തപുരം: സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി നാളെ എത്തും. യു.ഡി.എഫ് നാളെ കോഴിക്കോട് സംഘടിപ്പിക്കുന്ന മഹാറാലിയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. 15, 16 തീയതികളിൽ വയനാട് നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 18-ന് രാവിലെ 10ന് കണ്ണൂരും ഉച്ചതിരിഞ്ഞ് 3 ന് പാലക്കാടും വൈകിട്ട് അഞ്ചിന് കോട്ടയം എന്നീ മണ്ഡലങ്ങളിലെ സമ്മേളനങ്ങളിൽ പ്രസംഗിക്കുന്ന അദ്ദേഹം 22ന് രാവിലെ 10ന് തൃശൂരും വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തും അഞ്ചിന് ആലപ്പുഴയിലുമുള്ള റാലികളിലും പങ്കെടുക്കും.

16-ന് രാവിലെ എത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ രാവിലെ 10ന് തിരുവനന്തപുരത്തും ഉച്ചകഴിഞ്ഞ് 2 ന് മട്ടന്നൂർ നിന്നും ഇരിട്ടിയിലേക്കുള്ള റോഡ് ഷോയിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. വൈകിട്ട് നാലിന് വടകര മണ്ഡലത്തിലുള്ള നാദാപുരത്തും 5.30ന് കോഴിക്കോട് മണ്ഡലത്തിലെ കൊടുവള്ളിയിലും പൊതുസമ്മേളനങ്ങൾക്ക് എത്തുന്ന അദ്ദേഹം രാത്രി 7.30 ന് പൊന്നാനി മണ്ഡലത്തിലെ താനൂരിലുമെത്തുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ജോസഫ് വാഴയ്ക്കൻ വ്യക്തമാക്കി.