വെള്ളറട: കരിക്കാൻകോട് മാരായത്ത് കണ്ഠൻ ശാസ്താക്ഷേത്രത്തിൽ ഇന്ന് വിഷു പൊങ്കാല. രാവിലെ 5ന് ശേഷം വിഷുക്കണി,​ 5.15ന് നിർമ്മാല്യ ദർശനം,​അഭിഷേകം,​5.45ന് ഉഷപൂജ,​6ന് ലക്ഷ്മി വിനായക ഗണപതിഹോമം,​നെയ് വിളക്ക് തെളിക്കൽ,​8ന് പൂജ,​ 8.20ന് പൊങ്കാലയ്‌ക്കായി പണ്ടാര അടുപ്പിൽ ദീപം തെളിക്കൽ,​ 11.05ന് പൊങ്കാല നിവേദ്യം,​ 11.15ന് പ്രഭാത ഭക്ഷണം തുടർന്ന് നടഅടയ്ക്കൽ. വൈകിട്ട് 5ന് പതിവ് പൂജകൾ.