cpo

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അവസാനിച്ച സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ല. ഏഴ് ബറ്രാലിയനുകളിലായി 13, 975 പേരുടെ ലിസ്റ്റിന് ഒരു വർഷമായിരുന്നു കാലാവധി. ഈ ബറ്റാലിയനുകളിലെ പുതിയ നിയമനത്തിന് മൂന്നു മാസത്തിനകം പുതിയ ലിസ്റ്റ് വരുന്നതിനാൽ കാലാവധി നീട്ടാനാവില്ല. നീട്ടിയാലും പുതിയ ലിസ്റ്റ് വന്നാൽ പഴയ ലിസ്റ്റ് റദ്ദാവും.

അതേസമയം, 62 ദിവസം സെക്രട്ടേറിയറ്റിന് മുമ്പിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികൾ എല്ലാവരും ഇന്നലെ തിരികെ പോയി. സെക്രട്ടേറിയറ്രിന് മുമ്പിലെ സമരവേദിയും നിയമനം നൽകണമെന്ന ഫ്ളക്സ് ബോർഡുകളും അവർ തന്നെ മാറ്റി. സർക്കാർ വാക്ക് പാലിച്ചില്ലെന്നും നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സർക്കാരും പി.എസ്.സിയും ക്രൂരമായ സമീപനമാണ് സ്വീകരിച്ചതെന്നും ഒഴിവുകളുണ്ടായിട്ടും നിയമനം നൽകിയില്ലെന്നും ആരോപിച്ചു.

നിയമനത്തിന് നവകേരള സദസിൽ നൽകിയ പരാതികളുടെ സ്ലിപ്പുകൾ കൂട്ടിയിട്ട് കത്തിച്ചു. '530/2019' എന്ന കാറ്റഗറി നമ്പർ എഴുതി അതിനൊപ്പം 'റെസ്റ്റ് ഇൻ പീസ്' എന്നെഴുതിയ ബോർഡുകളും കത്തിച്ചു.