k

തിരുവനന്തപുരം :ഇന്റർ സ്കൂൾ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനൊരുങ്ങി കഴക്കൂട്ടം ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ. ജർമ്മൻ കൾച്ചറൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി ക്രൈസ്റ്റ് നഗറിലെ 21 വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രിൻസിപ്പൽ ഫാദർ തോമസ് ചെന്നാട്ടുശേരി സി.എം.ഐയുടെ നേതൃത്വത്തിൽ ജർമ്മനിയിലെ സെന്റ് തോമസ് ജിംനാസിയം,വെറ്റൻ ഹൗസെൻ സ്‌കൂളിലേക്ക് 15ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കും. കലാകായിക വിഷയങ്ങൾ,ചരിത്രസ്മാരകങ്ങൾ,മതം തുടങ്ങിയവയാണ് പഠനവിഷയങ്ങൾ. 28ന് തിരിച്ചെത്തും. ജർമ്മൻ സ്‌കൂളിലെ വിദ്യാ‌ർത്ഥികളും അദ്ധ്യാപകരും ഒക്ടോബറിൽ ഇവിടെയെത്തും.