നെടുമങ്ങാട്: യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ വിജയിപ്പിക്കുന്നതിനുള്ള നെടുമങ്ങാട് 144-ാം ബൂത്ത് കൺവെൻഷൻ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അഭിറാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ നെട്ടിറച്ചിറ ജയൻ,തേക്കട അനിൽ,മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രൻ,നഗരസഭ കൗൺസിലർമാരായ സന്ധ്യ സുമേഷ്, എൻ.ഫാത്തിമ,നെട്ടിറച്ചിറ രഘു,ജി.സൈറസ്,സത്യപാൽ,ഷാഫി തുടങ്ങിയവർ സംസാരിച്ചു.