30

ഉദിയൻകുളങ്ങര: പാറശാലയ്ക്ക് സമീപം രണ്ട്തലയും രണ്ട് വാലുമുള്ള പശുക്കുട്ടി ജനിച്ചു. മൂവാട്ടുകോണത്ത് വേലപ്പന്റെ വീട്ടിലെ പശുവിന്റെ ആദ്യപ്രസവത്തിലാണ് ഈ കുഞ്ഞ് പിറന്നത്.കഴിഞ്ഞദിവസം രാത്രിയിലാണ് പശു പ്രസവിച്ചത്. രണ്ട് തലയുള്ളതിനാൽ കുട്ടിക്ക് പരസഹായമില്ലാതെ പാൽകുടിക്കാൻ കഴിയുന്നില്ല.

ഉടൻതന്നെ ഡോക്ടറുടെ സേവനം ഉറപ്പാക്കിയെങ്കിലും കുട്ടിരക്ഷപ്പെടുക പ്രയാസമാണെന്നാണ് ഡോക്ടർ പറയുന്നത്. എന്നാൽ കുട്ടിയെ രക്ഷപെടുത്താൻ പരമാവധി ശ്രമിക്കുമെന്ന് ഉടമ വേലപ്പൻ പറഞ്ഞു.