നെടുമങ്ങാട്: കരിപ്പൂര് മുഖവൂർ ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രത്തിൽ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് വിഷു മഹോത്സവത്തോടെ സമാപിക്കും. രാവിലെ വിഷുക്കണി,7.30ന് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് 12ന് അന്നദാന സദ്യയും,വൈകിട്ട് 7ന് അലങ്കാര ഉറിയടി, രാത്രി 8.30ന് നാടകം. ഇന്നലെ അവഭൃഥസ്നാനവും സമൂഹപൊങ്കാലയും ഭക്തിനിർഭരമായി. കരിയം സോമശേഖർ യജ്ഞാചാര്യനും മോഹനൻ പോറ്റി, കരുനാഗപ്പള്ളി സന്തോഷ്,പയ്യക്കാവ് ബാബു,ശാസ്താംകോട്ട അജി,രാധാകൃഷ്ണൻ,ബാബു എന്നിവർ യജ്ഞ പൗരാണികരുമായിരുന്നു.