rain

തിരുവനന്തപുരം:വിഷുദിനമായ ഇന്ന് വൈകിട്ട് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,തൃശൂർ ജില്ലകളിൽ നേരിയ വേനൽ മഴ ലഭിക്കും. ഇതിൽ തിരുവനന്തപുരത്തും തൃശൂരുമാണ് കൂടുതൽ മഴ സാദ്ധ്യത.

വെള്ളിയാഴ്ച കൊല്ലം ജില്ലയിൽ 4.3 ഡിഗ്രിയും തിരുവനന്തപുരത്ത് 3.8 ഡിഗ്രിയും ശരാശരി താപനിലയിൽ കുറവ് വന്നു.ഇന്നലെയും മഴ ലഭിച്ചത് കൊണ്ട് താപനിലയിൽ രണ്ട് ഡിഗ്രി വരെ കുറഞ്ഞു.40 ഡിഗ്രിയിലായിരുന്ന പാലക്കാട് 38ലെത്തി.

ചൊവ്വാഴ്ച വരെ പാലക്കാട് 39 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തും.തൃശൂർ ജില്ലയിൽ 38

ഡിഗ്രിവരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37ഡിഗ്രിയുമായിരിക്കും.

മത്സ്യബന്ധനം പാടില്ല

തെക്കൻ കേരളതീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.