തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ മക്കൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ നിലവിലുണ്ടായിരുന്ന സംവരണം എടുത്തുകളഞ്ഞതിലും സ്‌കൂൾ മാറ്റത്തിനുള്ള അവസരം നിഷേധിച്ചതിലും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഒരു ഡിവിഷനിലെ എണ്ണം പരിമിതപ്പെടുത്താൻ ഏർപ്പെടുത്തിയ നിയന്ത്രണം ക്രൂരവും വിദ്യാഭ്യാസ അവകാശങ്ങളുടെ നിഷേധവുമാണെന്നും സംവരണം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ്.എം.എസും ജനറൽ സെക്രട്ടറി ബിനോദ്.കെയും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.