ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകയെ കൈയേറ്റം ചെയ്‌തതായി പരാതി. ആറ്റിങ്ങൽ ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ലാ ഡിന്നറിനിടെയാണ് അവനവഞ്ചേരി തച്ചൂർക്കുന്ന് സ്വദേശി അഡ്വ.സിന്ധു സുരേഷിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ കല്ലമ്പലം സ്വദേശി അഡ്വ.സുധീറിനെതിരെ അഭിഭാഷക ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും ദേഹാസ്വാസ്ത്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിന്ധു സുരേഷ് നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.