hi

വെഞ്ഞാറമൂട്: പത്ത് ദിവസം നീണ്ടു നിൽക്കുന്ന പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്‌തു. കെ.ആർ.മുരളീധരൻ അദ്ധ്യക്ഷനായി.

സ്റ്റേജ് പരിപാടികൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എ.എ.റഹീം എം.പി, കോലിയക്കോട്‌ എൻ.കൃഷ്ണൻ നായർ,നടൻ അലൻസിയർ,നടി മാല പാർവതി,ആകാശ് മുരളി തുടങ്ങിയവർ മുഖ്യാതിഥികളായി. ആർ.എസ്.സുനിൽ,കുതിരകുളം ജയൻ, രമണി പി.നായർ,എസ്.ലേഖകുമാരി,കെ.സജീവ്,ടി.നന്ദു,വിഭു പിരപ്പൻകോട്,പിരപ്പൻകോട് അശോകൻ,കെ.സുരേഷ് കുമാർ,കെ.അനി, ആർ.അനിൽ,കൂരുപറമ്പിൽ ദാമോദരൻ,ജിത്ത് പിരപ്പൻകോട്,വി തുളസീധരൻനായർ,ആർ.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.