ആര്യനാട്: വെള്ളനാട്ടെ കോൺഗ്രസ് പ്രവർത്തകൻ എൽ.പ്രിയദർശൻ സി.പി.എമ്മിൽ ചേർന്നു. ആര്യനാട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്.സുനിൽ കുമാർ,ജി.സ്റ്റീഫൻ.എം.എൽ.എ,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,എൻ.ശ്രീധരൻ,വെള്ളനാട് ശോഭനൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.