മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷമായ വിഷു ദിനത്തിൽ വിശേഷാൽ കണിയൊരുക്കി ഭക്തജനങ്ങൾക്ക് ദർശനമേകുന്നതിനായുള്ള പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.അജിത്കുമാറും സെക്രട്ടറി വി.വി.സുരേഷ് കുമാറും അറിയിച്ചു. രാവിലെ 4.30 മുതൽ വിഷുക്കണി,പതിവ് പൂജകൾക്ക് പുറമെ നവകം ശ്രീഭൂതബലി കാഴ്ചശ്രീബലി പഞ്ചവിംശതി കലശം എന്നിവയുണ്ടാകും. ഭക്തജന തിരക്ക് കണക്കിലെടുത്ത് അന്നേ ദിവസം ക്ഷേത്രത്തിലെത്തുന്നവരുടെ സൗകര്യാർത്ഥം ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായുള്ള സമയം നീട്ടിയിട്ടുള്ളതായി ദേവസ്വം അധികൃതരും അറിയിച്ചു.