വിതുര:ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യോക്കുഷിൻകാൻ കരാട്ടെ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിതുരയിൽ ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു.ഇന്ത്യാബ്രാഞ്ച് ചീഫ് എസ്.വി.അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.സെൻസി സുരേന്ദ്രൻ,ബിജുമോഹൻ, ദിനുമോൻ,നന്ദുഹരി എന്നിവർ നേതൃത്വം നൽകി.പത്രപ്രവർത്തനരംഗത്ത് 26 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാലിനെ ഉപഹാരം നൽകി ആദരിച്ചു.