കടയ്ക്കാവൂർ: നെടുങ്ങണ്ട കോവിൽത്തോട്ടം ദേവീ ക്ഷേത്രത്തിലെ ഉത്സവമഹാമഹം തുടങ്ങി. 18ന് സമാപിക്കും. 16ന് രാവിലെ 5.45ന് അഭിഷേകം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് ഭാഗവതപാരായണം, 8ന് നാരായണീയ പാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വെെകിട്ട് 6.30ന് ദീപാരാധന, 7ന് ഭഗവതിസേവ ,7.30ന് വിളക്കും പൂജയും. രാത്രി 7ന് നാടകം പാവവീട്. 17ന് പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ രാവിലെ 8 മുതൽ വെെകിട്ട് 4 വരെ നാരായണീയ പാരായണം. രാവിലെ 9.30ന് സർപ്പം പാട്ട്, 11ന് ആയില്യം ഊട്ട്, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് മ്യൂസിക് ഡാൻസ് കോമഡി ബംബർ ചിരി കോമഡി ഫെസ്റ്റിവൽ, 18ന് പതിവ് ക്ഷേത്രപൂജകൾക്ക് പുറമെ രാവിലെ 9.15ന് സമൂഹപൊങ്കാല , 10ന് കലശപൂജ, ഉച്ചയ്ക്ക് 11.15ന് അന്നദാനം ,വെെകിട്ട് 3ന് ദേവിയെ വാദ്യമേള അകമ്പടിയോടെ എഴുന്നള്ളിപ്പ് , 5ന് കുത്തിയോട്ടം , താലപ്പൊലി,6.45ന് ദീപാരാധന, രാത്രി 8ന് വിളക്കും പൂജയും,തുടർന്ന് ഗാനമേള, രാത്രി 11.30ന് ഗരുസി എന്നിവയോടെ സമാപിക്കും. എല്ലാദിവസവും വെെകിട്ട് 6.30ന് സോപാനസംഗീതം ഉണ്ടായിരിക്കും