കല്ലമ്പലം: ഡി.വൈ.എഫ്.ഐ അലക്കുകുളം യൂണിറ്റ് കമ്മിറ്റിയും എസ്.എഫ്.ഐ മാവിൻമൂട് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച വിഷുദിന പച്ചക്കറിക്കിറ്റ്‌ വിതരണവും വിദ്യാർത്ഥികളെ അനുമോദിക്കലും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം വി.എ.വിനീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി,ഡി.വൈ.എഫ്.ഐ വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ, മേഖലാ കമ്മിറ്റിയംഗങ്ങളായ പ്രശാന്ത്, ജയശങ്കർ, ദീപു, എസ്.എഫ്.ഐ മാവിൻമൂട് യൂണിറ്റ് സെക്രട്ടറി ആഗ്രഹ് തുടങ്ങിയവർ സംസാരിച്ചു.