ആറ്റിങ്ങൽ:ജില്ലയിലെ ആദ്യ ചുവർ ചിത്രകലാ പരിശീലന കേന്ദ്രം മ്യൂറൽ പെയിന്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആറ്റിങ്ങൽ കൊട്ടാരത്തിൽ കിളിമാനൂർ രാമവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്തു.കാർട്ടൂണിസ്റ്റ് വാമനപുരം മണി അദ്ധ്യക്ഷനായി.സിനിമാ സംവിധായകൻ ദീപു കരുണാകരൻ ലോഗോ പ്രകാശനം ചെയ്തു.മ്യൂറൽ പെയിന്റിംഗ് കലാകാരന്മാരായ യേച്ചരൻ തത്വമസി,പ്രിൻസ് തോന്നയ്ക്കൽ,ഗായിക ലൗലി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.കെ.പി.സാജിദ് സ്വാഗതവും അഡ്വ.രഞ്ജിനി രാജീവ് നന്ദിയും പറഞ്ഞു.