
നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം പൂവത്തൂർ ശാഖ മന്ദിരം നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് ഗുരുദേവ പ്രതിമ അനാവരണം മഹാകവി പൂവത്തൂർ ഭാർഗവൻ നിർവഹിച്ചു.ശാഖാ പ്രസിഡന്റ് വി.ബൈജുവിന്റെ അദ്ധ്യക്ഷതയിൽ ഗുരു യോഗീ ശിവൻ മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.യൂണിയൻ കമ്മിറ്റിയംഗം ഗോപാലൻ റൈറ്റ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലതാകുമാരി,സെക്രട്ടറി കൃഷ്ണാ റൈറ്റ്,യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സജികുമാർ പ്ലാത്തറ, കവി പൂവത്തൂർ ചിത്രസേനൻ,എച്ച്.ഹരീഷ്,നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്.ബിജു,കൗൺസിലർമാരായ പുങ്കുമൂട് അജി,ലേഖ വിക്രമൻ,ജയകുമാർ എന്നിവർ പങ്കെടുത്തു.