പരുത്തിപ്പള്ളി : കർഷക സഹൃദയ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിജ്ഞാന വികസന സദസ് ജില്ലാലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എ. പ്രതാപചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാലൈബ്രറി കൗൺസിൽ മെമ്പർമാരായ എസ്.രാമകൃഷ്ണപിള്ള,ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി,ലൈബ്രറി വൈസ് പ്രസിഡന്റ് എം.മോഹനകുമാരൻ നായർ,ലൈബ്രറി സെക്രട്ടറി എസ്.സുരേഷ്,കമ്മിറ്റിഅംഗം എസ്. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.