വർക്കല:പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ജയചന്ദ്രൻ പനയറയുടെ 'മാഞ്ഞുപോകാത്തവർ' എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 10ന് പുത്തൻചന്ത കിംഗ്സ് ഹാളിൽ നടക്കും.നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും.എഴുത്തുകാരനും തത്വചിന്ത അദ്ധ്യാപകനുമായ സ്വാമി ബോധിതീർത്ഥ മുതിർന്ന പത്രപ്രവർത്തകൻ കെ.ജയപ്രകാശിന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും.ആറ്റിങ്ങൽ ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.മണികണ്ഠൻ അദ്ധ്യക്ഷത വഹിക്കും.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ,എഴുത്തുകാരൻ ഡോ.ശ്രീകുമാർ.എസ്.കെ,ജി.എസ്.സുനിൽ എന്നിവർ പങ്കെടുക്കും.