കിളിമാനൂർ: വെള്ളല്ലൂർ ഈഞ്ചമൂല പുല്ലുവിളാകം ഭദ്ര - ദുർഗ്ഗ ദേവീക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവം ഇന്ന് തുടങ്ങും. 22ന് സമാപിക്കും. ഇന്ന് രാവിലെ 10ന് കൊടിയേറ്റ്,​ തുടർന്ന് കഞ്ഞിസദ്യ,​ വൈകിട്ട് 7.58ന് കാപ്പ് കെട്ടി കുടിയിരുത്തൽ,​ രാത്രി 9ന് നൃത്തനൃത്യങ്ങൾ,​ 10.30ന് ശംഖൊലി 2024. നാളെ രാവിലെ 10.30ന് ആയില്യപൂജ,​ 11.30ന് സമൂഹസദ്യ,​ രാത്രി 8.30ന് കളമെഴുത്തുംപാട്ടും,​ 9.30ന് തിടമ്പ്. 18ന് രാവിലെ 11.30ന് സമൂഹസദ്യ,​ രാത്രി 8.30ന് മാടന് കൊടുതിയും വിളക്കും. 9.30ന് നൃത്താഞ്ജലി. 19ന് രാവിലെ 6.30ന് ദേവീ മാഹാത്മ്യ പാരായണം,​ 9ന് പൊങ്കാല,​ 11.30ന് മംഗല്യസദ്യ. വൈകിട്ട് 6.45ന് പൂമൂടൽ,​ തുടർന്ന് പഞ്ചാരിമേളം. രാത്രി 7.58ന് തൃക്കല്യാണം,​ പാൽപ്പായസ വിതരണം. രാത്രി 9.30ന് ഭാവയാമി തുടർന്ന് തിരുവാതിര. 20ന് രാത്രി 9.30ന് നാട്യസ്‌പർശ. 21ന് രാവിലെ 9ന് കൊന്ന് തോറ്റ് പുണ്യാഹം. രാത്രി 9.30ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും. 22ന് രാവിലെ 9ന് വാർഷിക കലശപൂജ,​ വൈകിട്ട് 3.30ന് എഴുന്നള്ളത്ത് ഘോഷയാത്ര,​ 5ന് ആൽത്തറ ജംഗ്ഷനിൽ ഉറിയടി. തുടർന്ന് കുത്തിയോട്ടം,​ രാത്രി 10ന് ഗാനമേള,​ തുടർന്ന് കൊടിയിറക്ക്,​ ഗുരുസി.