1

പൂവാർ: ഗുരുധർമ്മ പ്രചാരണ സഭ കോവളം മണ്ഡലം വാർഷികവും ധർമ്മമീമാംസ പരിഷത്തും അരുമാനൂർ ബോധി ഹാളിൽ അരുവിപ്പുറം ക്ഷേത്രം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രഷറർ അഡ്വ.എസ്.സുരേഷ് ബാബു അദ്ധ്യക്ഷനായി.രക്ഷാധികാരി എൻ.ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി എം.എൻ.പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി എ.ആർ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.സർവമത സമ്മേളന ശതാബ്ദി ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ ബി.ജയചന്ദ്രൻ നായർ വിഷയാവതരണം നടത്തി.ഗാന്ധിമിത്ര മണ്ഡലം അരുമാനൂർ യൂണിറ്റ് സെക്രട്ടറി (വൈക്കം സത്യഗ്രഹം),ചെമ്പഴന്തി എസ്.എൻ കോളേജ് പ്രൊഫ.ഡോ.ജയശ്രി (മഹാകവി കുമാരനാശാൻ) അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് ബാലചന്ദ്രൻ,ശശി മതി കുട്ടപ്പൻ,സുമ സുഗതൻ,സരോജനി ടീച്ചർ തുടങ്ങിയവരും സംസാരിച്ചു.