പൂവാർ: ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ചിത്തിരൈ തിരുവിഴാ അനിഴം ആറാട്ട് മഹോത്സവം നാളെ തുടങ്ങും.17 ബുധൻ വൈകിട്ട് 6.30ന് സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റ് നടക്കും. 8.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനവും ചിദംബരനാഥ പുരസ്കാര സമർപ്പണവും അഡ്വ. എം.വിൻസെന്റ് എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ ഈ വർഷത്തെ ചിദംബരനാഥ പുരസ്കാരം സോമതീരം എം.ഡി ബേബി മാത്യൂ സ്വീകരിക്കും. 21 ഞായർ രാവിലെ 10.30 ന് തിരു ഊട്ടിനായി അഗ്നി തെളിക്കൽ, 11 ന് തിരു ഊട്ട്, അപ്പം മൂടൽ നടക്കും.23 ന് ചൊവ്വാഴ്ച രാവിലെ 9 ന് തിരു കല്യാണം. രാത്രി 8 ന് പള്ളിയറ പൂജാ ദർശനം. 25 ന് വ്യാഴം രാവിലെ 10ന് കാവടി അഭിഷേകം. വൈകിട്ട് 7.45 ന് വലിയ കാണിക്ക, പള്ളിവേട്ട. 26 വെള്ളി വൈകിട്ട് 4.30ന് ആറാട്ട് ബലി, കൊടിമര ചുവട്ടിൽ സമൂഹ നിറപറയെടുപ്പ്, 8 ന് ചിദംബരനാഥന്റെ തിരു ആറാട്ട്. തിരിച്ചെഴുന്നള്ളിപ്പ്, വിശേഷാൽ പഞ്ചവാദ്യം. മഹോത്സവത്തോടനുബന്ധിച്ച് 10 ദിവസവും കലശാഭിഷേകവും, മഹാക്ഷേത്ര ഉത്സവവിശേഷാൽ പൂജകളും, കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി എസ്.ലാലികുമാർ അറിയിച്ചു.