voice-of-india

പാറശാല: വോയ്‌സ് ഒഫ് ഇന്ത്യ സ്‌കൂൾ ഒഫ് മ്യൂസിക്കിൽ വിഷുദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പുതിയ ബാച്ചിലേക്കുള്ള സംഗീത നൃത്ത വാദ്യോപകരണ ക്ലാസുകളുടെ ഉദ്‌ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഡയറക്ടർ വൈ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.റിട്ട.പ്രിൻസിപ്പൽ സെക്രട്ടറി ജെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,വാർഡ് മെമ്പർ സുനിൽ,ഡാൻസ് അദ്ധ്യാപകൻ കൂടിയായ രാജശേഖരൻ എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് കൈനീട്ടം നൽകി.