p

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിൽ എൽ.ഡി ക്ലർക്ക് (തസ്തികമാറ്റം മുഖേന),​ മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2,​ പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്‌ട്രോണിക്സ്),​ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് 2 തുടങ്ങിയ സംസ്ഥാനതല,​ ജില്ലാതല ജനറൽ റിക്രൂട്ട്മെന്റിനായി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ- എൻട്രോളജി (കാറ്റഗറി നമ്പർ 339/2023),​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നിയോനാറ്റോളജി - ഒന്നാം എൻ.സി.എ ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 363/2023),​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി (കാറ്റഗറി നമ്പർ 520/2023),​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി - ഒന്നാം എൻ.സി.എ. ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 376/2023),​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (കാറ്റഗറി നമ്പർ 337/2023). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂക്ലിയാർ മെഡിസിൻ (കാറ്റഗറി നമ്പർ 342/2023),​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് സർജറി (കാറ്റഗറി നമ്പർ 338/2023),​ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി - ഒന്നാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 359/2023),​ കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (കന്നട മീഡിയം) - രണ്ടാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 747/2022),​ കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) - രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 331/2023),​ വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 307/2023, 308/2023),​ കൊല്ലം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ - രണ്ടാം എൻ.സി.എ. ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 286/2023),​ ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ - എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 276/2023) എന്നി തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.