1

കുളത്തൂർ: ബാൻഡ് യൂണിറ്റുമായി കുളത്തൂർ കോലത്തുകര ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും.സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബാൻഡ് ഉപകരണങ്ങൾ സംഭാവന നൽകിയതോടെയാണ് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ജീവൻ വച്ചത്.കുളത്തൂർ ഗവ.എച്ച്.എസിലെ 1987

എസ്.എസ്.സി

ബാച്ചിലെ ബോയ്സ് വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഫ്രൻഡ്സ് 1987ന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച കൂട്ടായ്മയിലെ പ്രധാന അംഗവും പിരപ്പൻകോട് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്ന വി.എസ്.മനോജിന്റെ ഓർമ്മയ്ക്കായാണ് ഉപകരണങ്ങൾ സംഭാവനയായി നൽകിയത്.കൂട്ടായ്മയിലെ അംഗവും കണിയാപുരം എ.ഇ.ഒയുമായ കെ.രവികുമാർ ഉപകരണങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറി.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ദീപ,സ്കൂൾ എച്ച്.എം മായ,പി.ടി.എ പ്രസിഡന്റ് ഗോപകുമാർ,സ്കൂളിലെ അദ്ധ്യപകനും കവിയുമായ സിദ്ധിക്,പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലെ മഹേഷ്,അനിൽകുമാർ,സുനിൽകുമാർ,ജയചന്ദ്രൻ,ജിതി,ബാൻഡ് മാസ്റ്റർ ഡി.എൻ.രെഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.